ഒരു വർഷം മുമ്പ് ,വിദ്യാർത്ഥി സംഘടനാ ചുമതല കിട്ടിയതിനു തൊട്ടു ശേഷം. സംഘടനാ തീരുമാനം ആയിരുന്നില്ല, മറിച് അഹങ്കാരവും ആവേശവുമായിരുന്നു അന്നത്തെ ഹർത്താൽ. ഞങ്ങളെ കണ്ട് ഗതി മാറി സഞ്ചരിച്ച ചുവന്ന പുതിയ ഡാറ്റ്സൺ കാറിനെ തടഞ്ഞു നിർത്തി. ഒപ്പം നാലാള് ഉണ്ടായതിന്റെ തിണ്ണ മിടുക്ക് അയാളോട്. പറയാൻ പാടില്ലാത്ത പലതും പറഞ്ഞു. കാറിന്റെ പുറകിൽ ആഞടിക്കുകയും ചെയ്തു. ആവേശമായിരുന്നു എന്തോ നേടാൻ ഉള്ളതു പോലെ, എന്തോ ആരയോ ബോധ്യപ്പെടുത്തൻ ഉള്ളതു പോലെ. പിന്നീടാണ് ഞാനും സാമൂഹ്യ വിരുദ്ധനു ഏറെക്കുറെ ഒന്നാണ് എന്ന് എനിക്ക് മനസ്സിലായത്.
ഹർത്താൽ കൊണ്ട് എന്ത് നേടി എന്നത് വളരെ പ്രസക്തമാണ്. ഒരു ദിവസം കോടിക്കണക്കിനു രൂപ രാജ്യത്തിന് നഷ്ടം വരുത്തി. കൊറേ പൊതുമുതൽ നശിപ്പിച്ചു, പിന്നീട് സുഹൃത്തിനൊപ്പം സംസാരിക്കുമ്പോൾ ഞെളിഞ് ഇരുന്ന് പറയും, ഇവിടെ ഒരു കുന്തവും നടക്കുന്നില്ല. ബേസിക് ഫേസ്സിലിറ്റീസ് പോലും ഇല്ല. എങ്ങനെ ഉണ്ടാവും തുടർച്ചയായി പൊതുമുതൽ നശിപ്പിച്ചാൽ. ഈ ചോദ്യത്തിൽ നിന്നും നമ്മൾ ബുദ്ദിപരമായി ഒഴിഞ്ഞു മാറുന്നു. സമ്മതിക്കണം നമ്മളെ!
അവസാനം ഒരു ഡയലോഗ്ഗും ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്.
പങ്കെടുത്ത ഹർത്താൽ കൊണ്ട് ഞാൻ മനസ്സിലാക്കിയത് ഒരുപാട് കാര്യങ്ങൾലാണ്. ഇനി എന്റെ ജീവിതത്തിൽ ഞാൻ ഒരു ഹാർത്തലിനെയും പിന്തുണക്കില്ല. ആർക്കോ വേണ്ടി എന്തിനോ വേണ്ടി നടത്തുന്ന ഒരു പ്രഹസനം. പെട്രോൾ വില വളരെ കൂടുതലാണ് ഈ നശിച്ച രീതി അല്ലാതെ വേറെ ഒരു സമരമുറയും നമ്മൾക്കില്ലേ??. പെട്രോൾ പമ്പുകൾ അഗ്‌നിക്കിരയാക്കിയത് കൊണ്ട് ഇന്ധനത്തിന്റെ വില കുറയുമോ?. ആശുപത്രിയിലേക്ക് പോകാൻ ഇരുന്ന രണ്ട് വയസ്സുകാരന്റെ ജീവൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരന് കൊടുക്കാൻ കഴിയുമോ?. നിങ്ങൾ കത്തിക്കുന്ന ടയർ പ്രകൃതിയെ മാത്രമല്ല ഒരു സമൂഹത്തെ തന്നെ മലിനമാക്കുന്നു.
ഹർത്താലിന് ഇറങ്ങിത്തിൽ ഞാൻ ഇന്ന് ഖേദിക്കുന്നു. നാട്ടുകാരോട് ഞാൻ മാപ്പ് ചോദിക്കുന്നു. പഴകി ദ്രവിച്ച ഈ സമരമുറ നമുക്ക് അവസാനിപ്പിച്ചുടെ, ഇനിയെങ്കിലും.
# AM MENON writes
👍
LikeLiked by 1 person