#ഈട ഒരു ഇടവേള സിനിമയല്ല.
ആശയം കൊണ്ട് ദരിദ്ര രേഖയ്ക്ക് താഴെ സഞ്ചരിക്കുന്ന മലയാള സിനിമക്ക് ഈട ഒരു പ്രത്യേക ഉണർവ് നൽകുന്നു. കാരണം മറ്റൊന്നുമല്ല ആനുകാലിക പ്രസക്തി കൊണ്ട് മാത്രം. #കിസ്മത് നു ശേഷം ഈട. ആനുകാലിക സന്ദർഭങ്ങളെ കോർത്തിണക്കിയ സിനിമകൾ എന്ത് കൊണ്ട് തീയറ്റ്റുകളിൽ വൻ വിജയം നേടുന്നില്ല എന്ന് ചിന്തിക്കേണ്ടിയിരുന്നു. കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് അക്ഷരാർഥത്തിൽ തിരിച്ചു പിടിച്ച കണ്ണാടിയാണ് ഈട. സൗമ്യമായ അഭിനയവും,ആലോസരപ്പെടുത്താത്ത ഗാനങ്ങളും ഈട യുടെ മാറ്റ് കൂട്ടുന്നു. പ്രണയം അതിന്റെ പൂർണ്ണഭാവത്തിൽ അവതരിപ്പിക്കാൻ ബി അജിത്കുമാറിന് സാധിച്ചിരിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന് അറുതി വരില്ലെങ്കിലും ഈട പക്വതയുള്ള ഒരു രാഷ്ട്രീയ നിരീക്ഷകനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും. അത് തന്നെയാണ് ഈട യുടെ വിജയവും, വിമർശിക്കപ്പെടാനുള്ള കാരണവും.
ഇങ്ങനത്തെ സിനിമകൾ വേണം നമ്മൾ പ്രോത്സാഹിപ്പിക്കാൻ.
# AM MENON writes
can u add the translation widget please?
LikeLike